ചൊവ്വാഴ്‌ച, മെയ്‌ 19, 2026
Saudi ArabiaTop Stories

സൗദി ഒമാൻ റോഡ് 100 ശതമാനം നെറ്റ് വർക്ക് പരിധിക്കുള്ളിൽ

റിയാദ്: സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് 100% ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് കവർ ചെയ്യുന്നതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) പ്രഖ്യാപിച്ചു.

പുതിയ റോഡിനോടനുബന്ധിച്ച് 34 ടെലികോം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. സൗദിക്കകത്ത് വരുന്ന 564 കിലോമീറ്റർ ദൂരവും ഇവ കവർ ചെയ്യും.

പുതിയ റോഡ് വഴി യാത്ര ചെയ്യുന്നവർക്ക് നെറ്റ് വർക്ക് പൂർണ്ണമായും ലഭ്യമാകുന്നത് വലിയ ആശ്വാസമായിരിക്കും. 680 കിലോമീറ്ററാണു ആകെ റോഡിൻ്റെ നീളം.

190,75,70,000 റിയാൽ മുതൽ മുടക്കിൽ നിർമ്മിച്ച സൗദി ഒമാൻ റോഡ് ഡിസംബർ 8 ബുധനാഴ്ചയായിരുന്നു പൊതു ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

റുബുഉൽ ഖാലി ഏരിയയിലെ ദുഷ്‌കരമായ ഭൂപ്രദേശവും കാലാവസ്ഥയും അതിജീവിച്ച് ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയം യാഥാർത്ഥ്യമാക്കിയ പുതിയ റോഡ് ഒരു എഞ്ചിനീയറിംഗ് അത്ഭുതമായാണ് വിശേഷിപ്പിക്കപെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്