ഖസീമിൽ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് കാറുമായി വീഴുമായിരുന്ന സൗദി പൗരനു മറ്റു സൗദികൾ തുണയായി; വീഡിയോ കാണാം
ഖസീമിലെ വാദി സഹ്ലിൽ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് കാറുമായി വീഴുമായിരുന്ന സൗദി പൗരനെ മറ്റു സൗദികൾ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു.
തൻ്റെ സ്നേഹിതരുടെ അടുത്തേക്ക് കാറുമായി വെള്ളമൊഴുകുന്ന ഏരിയക്ക് സമീപത്ത് കൂടെ നീങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
സംഭവം പൂർണ്ണമായും ഡ്രോൺ കാമറയിൽ യാദൃശ്ചികമായി പതിഞ്ഞിരുന്നു. ആ സമയത്തെ കാലാവസ്ഥയുടെ ഭംഗി ഒപ്പിയെടുക്കുകയായിരുന്നു ഡ്രോൺ കാമറ.
സുഹൃത്തുക്കളുടെ സമീപത്തേക്ക് നീങ്ങുന്നതിനിടെ പെട്ടെന്ന് കാറിൻ്റെ പിൻ ഭാഗം വഴുതി വെള്ളമൊഴുകുന്ന ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.ടയറുകൾ സ്റ്റക്ക് ആയതിനാൽ കാർ വെള്ളത്തിൽ വീഴാതെ നിന്നു.
സംഭവം കണ്ട മറ്റു സുഹൃത്തുക്കൾ ഉടൻ കർമ്മ നിരതരാകുകയും അവരുടെ കാറിൽ കയർ കെട്ടി കുടുങ്ങിയ കാറിനെ കെട്ടി വലിച്ച് രക്ഷപ്പെടുത്തുകയായിരുനു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
