ഒട്ടകത്തിന്റെ കണ്ണ്നീർ പോലും ഐസായി മാറി; സൗദിയിലെ ശൈത്യത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു
സൗദിയിൽ അനുഭവപ്പെടുന്ന കനത്ത ശൈത്യ തരംഗത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന ധാരാളം ചിത്രങ്ങളും വീഡിയോകളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായിട്ടുള്ളത്.
സൗദിയിലെ തുറൈഫിൽ ശൈത്യം കാരണം ഒരു ഒട്ടകത്തിന്റെ കണ്ണ് നീർ പോലും ഐസായി മാറിയ വീഡിയോയാണ് വൈറലായിട്ടുള്ളത്.
ഒട്ടകത്തിന്റെ കണ്ണിൽ നിന്നും പുറത്ത് വന്ന കണ്ണുനീർ തണുപ്പ് കാരണം കൺപീലികളിൽ ഐസായ രീതിയിൽ തന്നെ തങ്ങി നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
തുറൈഫിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ ശൈത്യമാണനുഭവപ്പെടുന്നത്.
വരും ദിനങ്ങളിലും റിയാദടക്കമുള്ള വിവിധ സ്ഥലങ്ങളിൽ മൈനസ് ഡിഗ്രിയിലേക്ക് താപനില താഴുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
തുറൈഫിൽ ഒട്ടകത്തിന്റെ കണ്ണ് നീർ ഐസായി മാറിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
