സൗദി പ്രവാസികൾ മാസങ്ങൾ കാത്തിരുന്ന ശേഷം യാഥാർത്ഥ്യമായ എയർ ബബിൾ കരാർ കൊണ്ട് ഗുണം ലഭിച്ചോ ? നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ വരുന്ന ചെലവുകൾ അറിയാം
ഏറെ നാളായി സൗദി പ്രവാസികൾ കാത്തിരുന്ന എയർ ബബിൾ കരാർ യാഥാർഥ്യമായ വാർത്ത കേട്ടപ്പോൾ നാട്ടിലുള്ള പ്രവാസികളെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു.
നേരിട്ട് സൗദിയിലെക്ക് പറക്കാൻ വൻ തുക ടിക്കറ്റിനു മാത്രമായി മുടക്കേണ്ട സ്ഥിതിയുണ്ടായിരുന്ന ഒരു ഘട്ടത്തിലായിരുന്നു ആശ്വാസമെന്നോണം എയർ ബബിൾ കരാർ യാഥാർത്ഥ്യമായത്.
എന്നാൽ എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ സൗദിയിലേക്ക് ആരംഭിച്ചെങ്കിലും പ്രവാസികൾ പ്രതീക്ഷിച്ച പോലെ ടിക്കറ്റ് നിരക്കിൽ കുറവ് വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഇപ്പോഴും ക്വാറൻ്റീൻ പാക്കേജ് ഇല്ലാതെ നേരിട്ട് സൗദിയിലേക്ക് പോകുന്ന പ്രവാസികൾക്ക് ടിക്കറ്റിനു മാത്രം ശരാശാരി 35,000 ഇന്ത്യൻ രൂപയിലധികം മുടക്കേണ്ട സ്ഥിതിയാണുള്ളത്.
അതേ സമയം സൗദിയിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണു താനും. എന്നാൽ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് നാട്ടിൽ നിന്ന് സൗദിയിലേക്ക് പറക്കാനുള്ള ചിലവുകൾ ഒപ്പിക്കാനാണെന്നതാണു യാഥാർത്ഥ്യം.
അഞ്ച് ദിവസത്തെ ക്വാറൻ്റീൻ അടക്കം സൗദിയിലേക്ക് പറക്കാൻ ഇപ്പോഴും 60,000 രൂപക്കും 70,000 രൂപക്കും ഇടയിൽ ചെലവ് വരുന്നുണ്ട് എന്നത് പ്രവാസികളെ നിരാശപ്പെടുത്തുന്നുണ്ട്.
നാട്ടിൽ നിന്ന് ക്വാറൻ്റീൻ പാക്കേജിൽ നേരിട്ട് പറക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്ക് മാത്രമേ ഇപ്പോഴും ദുബൈയിൽ 14 ദിവസം താമസിച്ചതിനു ശേഷം സൗദിയിലേക്ക് പോകുന്നതിനു ചെലവ് വരുന്നുള്ളൂ എന്നതും ചിന്തനീയമാണ്.
ചുരുക്കത്തിൽ ഏറെ നാളായി കാത്തിരുന്ന എയർ ബബിൾ കരാർ കൊണ്ട് നാട്ടിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കുന്ന പ്രവാസികൾക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭിച്ചിട്ടില്ല.
നാട്ടിൽ മാസങ്ങൾ ജോലികളില്ലാത്ത അവസ്ഥയിൽ കഴിഞ്ഞ് അവസാനം കടം വാങ്ങിയും മറ്റും സൗദിയിലേക്ക് തിരികെ പറക്കാനൊരുങ്ങുന്ന സൗദി പ്രവാസികൾക്ക് അവസാനം ആശ്വാസമായി ലഭിച്ച എയർ ബബിൾ കരാർ കൊണ്ടും ഒരു ഗുണവും ലഭിച്ചിട്ടില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ.
ഈ വിഷയത്തിൽ പ്രവാസി സംഘടനകളും അനുബന്ധ രാഷ്ട്രീയ പാർട്ടികളും ഇനിയെങ്കിലും ശബ്ദമുയർത്തിയെങ്കിൽ മാത്രമേ എയർ ബബിളിൻ്റെ യഥാർത്ഥ ആനുകൂല്യം പ്രവാസികൾക്ക് ലഭ്യമാകുകയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
