സൗദിയിൽ നിന്ന് ആശ്വാസ വാർത്ത; രോഗികളേക്കാൾ സുഖം പ്രാപിച്ചവരുടെ എണ്ണം കൂടി
കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനു ശേഷം സൗദിയിൽ നിന്ന് ഇതാദ്യമായി ഏറ്റവും ആശ്വാസമേകുന്ന പ്രതിദിന കൊറോണ റിപ്പോർട്ട്.
പുതുതായി 4884 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 6090 പേരാണു സുഖം പ്രാപിച്ചിട്ടുള്ളത്. സൗദിയിൽ ഇതാദ്യമായാണു ഒരു ദിവസം ഇത്രയുമധികം പേർ സുഖം പ്രാപിക്കുന്നത്.
നിലവിൽ 591 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നിലവിലുള്ള ആക്റ്റീവ് കേസുകൾ 44,155 ആയി ചുരുങ്ങി. അതേ സമയം ഇത് വരെയായി 59.95 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
