സൗദിയിൽ മാസപ്പിറവി കണ്ടു; ബുധനാഴ്ച റജബ് 1
ജിദ്ദ: സൗദിയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം റജബ് മാസപ്പിറവി ദർശിച്ചതായി വാന നിരീക്ഷണ സമിതികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുമൈർ, ഹൂത്വ, സുദൈർ, മജ്മ അ എന്നിവിടങ്ങളിൽ ആണ് മാസപ്പിറവി ദർശിച്ചത്.
ഇതൊടെ ഫെബ്രുവരി 2 ബുധനാഴ്ച സൗദിയിൽ റജബ് 1 ആയിരിക്കും. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നു.
അതേ സമയം ഒമാനിൽ ചൊവ്വാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ റജബ് ആരംഭം ഫെബ്രുവരി 3 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മതകാര്യ വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
