തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കുഴൽപ്പണ വേട്ടയിൽ ഇന്ത്യക്കാരടങ്ങുന്ന സംഘം പിടിയിൽ

ദമാം: നിയമ വിരുദ്ധ മാർഗങ്ങളിലൂടെ  സൗദിക്ക് പുറത്തേക്ക് പണമയക്കുന്ന സംഘം ഈസ്റ്റേൺ പ്രൊവിൻസിൽ പിടിയിൽ.

രണ്ട് ഇന്ത്യക്കാരും രണ്ട് ബംഗ്ലാദേശികളുമാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.

പ്രതികൾ 6.66 ലക്ഷത്തിലധികം റിയാൽ അനധികൃത മാർഗങ്ങളിലൂടെ സൗദിയിൽ നിന്ന് പുറത്തേക്ക് അയക്കാൻ ശ്രമിക്കുന്നതിനിടയിലാണു പിടിക്കപ്പെട്ടത്.

ഇവർക്ക് പണമയക്കാൻ സഹായം നല്കിയ സ്വദേശി പൗരനും പിടിയിലായിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷനു റഫർ ചെയ്തിട്ടുണ്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്