Monday, November 11, 2024
Jeddah

വെളിച്ചം സൗദി ഓൺലൈൻ മൂന്നാം ഘട്ടം വിജയികളെ പ്രഖ്യാപിച്ചു

സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ മൂന്നാം ഘട്ടം വിജയികളെ പ്രഖ്യാപിച്ചു.

ഫെബ്രുവരി 11 വെള്ളിയാഴ്ച്ച സൂം പ്ലാറ്റ്‌ഫോമിൽ നടന്ന വെളിച്ചം സൗദി ഓൺലൈൻ ദേശീയ സംഗമത്തിൽ തുറൈഫ് ദഅവാ ആൻഡ് ഗൈഡൻസ് സെന്റർ പ്രബോധകൻ സയ്യിദ് സുല്ലമി ഫലപ്രഖ്യാപനം നിർവഹിച്ചു.

ദേശീയ സംഗമത്തിന്റെ ഉത്‌ഘാടനം കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷാനിഫ് വാഴക്കാട് ആശംസകൾ അർപ്പിച്ചുകൊണ്ട്‌ സംസാരിച്ചു.

സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് ഫാറൂഖ് സ്വലാഹി, വെളിച്ചം സൗദി ഓൺലൈൻ കൺവീനർ ഷാജഹാൻ ചളവറ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

സൂറതുൽ മുഅ്മിനൂ‌ൻ സൂറതുന്നൂർ എന്നീ അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി കഴിഞ്ഞ ഏഴു മാസക്കാലമായി വെളിച്ചം സൗദി ഓൺലൈൻ വെബ്‌സൈറ്റായ Velichamonline.Islahiweb.org വഴിയാണ് മത്സരങ്ങൾ നടന്നിരുന്നത്.

സൗദിയിൽ നിന്നും, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വെളിച്ചം കോർഡിനേറ്റർമാർ നേതൃത്വം നൽകിയ മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി മൂവ്വായിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു.

അഷ്‌റഫ് പി ടി പാലേമാട്, മലപ്പുറം ഒന്നാം സ്ഥാനവും ഇഹ്‌സാൻ കൊക്കാടൻ ജിദ്ദ രണ്ടാം സ്ഥാനവും ആമിന സ്വാലിഹ് ജിദ്ദ, ഹസീന പികെ ഫറോക്ക് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അനീസ ജലീൽ കോഴിക്കോട്, സജ അബ്ദുൽ ജലീൽ കോഴിക്കോട് (നാലാം റാങ്ക്), സറീന സി പി ചെമ്മാട്, ഖദീജ എ കെ പാലക്കാട് (അഞ്ചാം റാങ്ക്), റംലത്ത് റിയാദ്, സമീറ റഫീഖ് ദമ്മാം, ഷാഹിന കബീർ റിയാദ്, സുമയ്യ പി കെ, ആനക്കര (ആറാം റാങ്ക്), ഷഫീഖ് പി എൻ ജുബൈൽ,
ജുമാന കെ വി കുനിയിൽ, ഹുസ്‌ന ഷിറിൻ ജുബൈൽ (ഏഴാം റാങ്ക്), ഷംന വഹീദ് ദമ്മാം (എട്ടാം റാങ്ക്), മുഹമ്മദ് അഷ്‌റഫ് തെങ്ങിൻതൊടി, മഞ്ചേരി (ഒൻപതാം റാങ്ക്), ലൈല സി കെ കണിയാമ്പറ്റ, വയനാട് (പത്താം റാങ്ക്) എന്നിവർ ഉന്നത മാർക്കുകൾ കരസ്ഥമാക്കി ആദ്യപത്തു റാങ്കുകൾക്ക് അർഹരായി.

വരുന്ന റമദാനിൽ പരിശുദ്ധ ഖുർആനിലെ ജുസ്അ് 27 നെ ആസ്പദമാക്കി ‘വെളിച്ചം റമദാൻ 2022’ എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കൺവീനർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്