സൗദിയിൽ നിലവിലുള്ള കൊറോണ ബാധിതർ 23,363; പുതിയ രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ കുറവ്
ജിദ്ദ: സൗദിയിൽ പുതുതായി 1793 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 3207 പേർ കൂടി സുഖം പ്രാപിച്ചു.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് ആയിരത്തിനു താഴെയായി കുറഞ്ഞിട്ടുണ്ട്. 979 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8977 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
രാജ്യത്ത് ഇത് വരെയായി 99.99 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണം 23,363 ആയി കുറഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
