ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മലയാളി സൗദിയിൽ തൂങ്ങി മരിച്ചു

പത്തനം തിട്ട സ്വദേശിയെ ദമാമിലെ ജോലിസ്ഥലത്തിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അടൂർ മേലൂട് കണിയാംകോണത് വടക്കേതിൽ രജേഷിനെയാണ് (39) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു ജെസിബി കമ്പനിയിൽ 9 വർഷമായി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.

ജോലി സ്ഥലത്തിനു സമീപം നിർമ്മാണത്തിലുള്ള ഒരു കെട്ടിടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജേഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഭാര്യയും അഞ്ച് വയസ്സുള്ള കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്