ദുർഗാദാസിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയ റിപ്പോർട്ട് ട്വീറ്റ് ചെയ്ത് ഷാർജ രാജകുമാരി
മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ് ശിശുപാലനനെ ഖത്തറിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ വാർത്ത ട്വീറ്റ് ചെയ്ത ഹിന്ദ് ബിൻത് ഫൈസൽ ഖാസിമി.
അറബ് മുസ്‌ലിം മണ്ണിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിഡ്ഢിയെ അറബ് മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയതിനാൽ ജോലിയിൽ നിന്ന് ഒഴിവാക്കുകയും നാട് കടത്തുകയും ചെയ്തുവെന്ന ഡിസ്ക്രിപ്ഷനോടെയാണു രാജകുമാരി വാർത്ത ട്വീറ്റ് ചെയ്തിട്ടുള്ളത്.
ദുർഗാദാസിനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ദോഹയിലെ നാരാങ് പ്രൊജക്ട്‌സ് എന്ന കമ്പനി നേരത്തെ അറിയിച്ചിരുന്നു.
പ്രസ്തുത കംബനിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്നു ദുർഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി പേർ കമ്പനിക്ക് പരാതി നൽകിയതിനെത്തുടർന്നായിരുന്നു നടപടി.
ദുർഗാദാസിനനെ നേരത്തെ വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
