ഈ വർഷം 1.2 കോടി വിദേശികൾ സൗദി സന്ദർശിക്കുമെന്ന് പ്രതീക്ഷ
ഈ വർഷം 12 മില്യൺ വിദേശികൾ സൗദി അറേബ്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റൂറിസം മന്ത്രി അഹ്മദ് അൽ ഖതീബ് അറിയിച്ചു.
2021 ൽ സൗദി സന്ദർശിച്ച വിദേശികളുടെ എണ്ണം 40 ലക്ഷം ആയിരുന്നു.
2030 ആകുംബോഴേക്കും 10 കോടി ടൂറിസ്റ്റുകളെ സൗദി പ്രതീക്ഷിക്കുന്നുണ്ട്. അതിൽ 3 കോടി വിദേശങ്ങളിൽ നിന്നും ബാക്കി ആഭ്യന്തര ടൂറിസ്റ്റുകളും ആയിരിക്കും.
3 കോടി തീർഥാടകരെയാണു സൗദി പ്രതീക്ഷിക്കുന്നത്. ഈ വർഷം ഹജ്ജിനു 10 ലക്ഷം പേർ എത്തും. ആഭ്യന്തര ടൂറിസ്റ്റുകൾ അടക്കം 7 കോടി വിനോദസഞ്ചാരികളെ ഈ വർഷം സൗദി പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
