ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്ന അവസാന തീയതിയും ഹജ്ജിനു ശേഷം ഉംറ പെർമിറ്റ് പുനരാരംഭിക്കുന്ന തീയതിയും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി
ഹജ്ജ് സീസണോടനുബന്ധിച്ച് ആഭ്യന്തര ഉംറ തീർഥാടകർക്ക് ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള അവസാന തീയതിയും ഹജ്ജിനു ശേഷം പെർമിറ്റ് ഇഷ്യു ചെയ്യുന്നത് പുനരാരംഭിക്കുന്ന തീയതിയും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള അവസാന തീയതി ദുൽ ഖ അദ് 24 (വ്യാഴം) ആയിരിക്കും.
ഹജ്ജിനു ശേഷം ദുൽ ഹജ്ജ് 20 മുതൽ ഉം റ പെർമിറ്റ് ഇഷ്യു ചെയ്യുന്നത് വീണ്ടും പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിനു അനുമതി ലഭിച്ചവർ ദുൽ ഖ അദ് 20 നു രാത്രി 9 മണിക്ക് മുമ്പായി പേയ്മെന്റ് പൂർത്തിയാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
