മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
മദീന: സൗദി കെ.എം.സി.സി ദേശീയ കാമ്പയിൻ അടിസ്ഥാനത്തിൽ മദീനയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നും മദീന കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റിക്ക്
അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഖുബാ ഇലാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് മദീന കെ.എം.സി.സി പ്രസിഡന്റ് സൈദ് മുന്നിയൂരിന്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ
ഉൽഘാടനം ചെയ്തു
ജനറൽ സെക്രട്ടറി ഗഫൂർ പട്ടാമ്പി
പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട്
വായിച്ചു.സെക്രട്ടേറിയറ്റ് അംഗങ്ങളായ സമദ് പട്ടാണിൽ,ഉസ്മാൻ അലി പാലത്തിങ്ങൽ, നഷാദ് കൂടരഞ്ഞി എന്നിവർ ആശംസകൾ നേർന്നു
പുതിയ കമ്മിറ്റി: ജലീൽ നഹാസ് ( ചെയർമാൻ) യൂസുഫ് അലനെല്ലൂർ ( വൈസ് ചെയർമാൻ)
ശെരീഫ് കാസർകോഡ് ( പ്രസിഡന്റ്)
ഇബ്രാഹിം ഫൈസി ,അബ്ദുല്ല പേങ്ങാട് , ഗഫൂർ താനൂർ, അഷ്‌റഫ് ഒമാനൂർ, സൈദലവി കാഞ്ഞിരപ്പുഴ ( വൈസ് പ്രസിഡന്റ്)അഷ്‌റഫ് അഴിഞ്ഞിലം ( ജനറൽ സെക്രട്ടറി)ഒ.കെ റഫീഖ് , അഹമ്മദ് മുനമ്പം
നവാസ് നേര്യമംഗലം, റഹീസ് ബാലുശ്ശേരി, അഫ്താബ്‌റഹ്മാൻ കൊണ്ടോട്ടി
(ജോ: സെക്രട്ടറി) ഫസിലുറഹ്മാൻ പുറങ്ങ് (ഓർഗ്ഗനൈസിംഗ് സെക്രട്ടറി),നഫ്സൽ മാസ്റ്റർ മപ്രം (ട്രഷറർ) സുലൈമാൻ പണിക്കപുരായ,ഷാജഹാൻ ചാലിയം, സെമീർ അണ്ടോണ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസറായി കുഞ്ഞിമോൻ കാക്കിയയുടേയും നിരീക്ഷകനായി സമദ് പട്ടാണിൽ എന്നിവരുടെ നിയന്ത്രണത്തിൽ ആണ് പുതിയകമ്മിറ്റി യെ തിരഞ്ഞെടുത്തത്.ഗഫൂർ പട്ടാമ്പി സ്വഗതവും ഗഫൂർ താനൂർ ഖിറാഅത്തും നിർവ്വഹിച്ച യോഗത്തിൽ
നഫ്സൽ മാസ്റ്റർ നന്ദി രേഖപെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
