തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇസ്തിമാറ പുതുക്കേണ്ടതെപ്പോൾ? വൈകിയാൽ പിഴ എത്ര?  സൗദി മുറൂർ പ്രതികരിക്കുന്നു

വാഹനത്തിന്റെ രെജിസ്റ്റ്രേഷൻ (ഇസ്തിമാറ) എക്സ്പയർ ആകുന്നതിന്റെ എത്ര ദിവസം മുമ്പ് വരെ പുതുക്കാമെന്ന ചോദ്യത്തിനു സൗദി ട്രാഫിക് വിഭാഗം മറുപടി നൽകി.

ഇസ്തിമാറ കാലാവധി എക്സ്പയർ ആകാൻ 180 ൽ താഴെ ദിവസങ്ങൾ ബാക്കിയുണ്ടാകുംബോഴാണു പുതുക്കാൻ സധിക്കുക എന്നാണ് മുറൂർ പ്രതികരിച്ചത്.

180 ദിവസത്തിനുള്ളിൽ നേരത്തെ പുതുക്കിയാലും ഇസ്തിമാറ എക്സ്പയർ ആകുന്നത് മുതലായിരിക്കും പുതിയ റിന്യുവൽ കാലപരിധി ആരംഭിക്കുക, അല്ലാതെ പുതുക്കിയ ദിവസം മുതലാായിരിക്കില്ല.

വാഹന രെജിസ്റ്റ്രേഷൻ പുതുക്കാൻ വൈകി 60 ദിവസം കഴിഞ്ഞാൽ 100 റിയാൽ എന്ന തോതിൽ പിഴ ചുമത്തുമെന്നും മുറൂർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്