തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി മരുഭൂമിയിൽ കാണാതായ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി

വാദി ദവാസിറിൽ മരുഭൂമിയിൽ കാണാതായ ശഅ് യാൻ അൽ ഉസൈമിയെ റെസ്ക്യു ടീം തന്റെ കാറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

തുടർച്ചയായ 7 ദിവസത്തെ തിരച്ചിലിനു ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തന്റെ കാറിനടുത്ത് നിന്ന് ഏകദേശം 800 മീറ്റർ ആകലെയായിട്ടായിരുന്നു ഉസൈമി മരിച്ചു കിടന്നിരുന്നത്.

കാറുകൾക്ക് പുറമെ ഗ്ലൈഡറുകളും ഡ്രോണുകളും എല്ലാം തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരുന്നു.

മോശം കാലാവസ്ഥ കഠിനമായത് തിരച്ചിൽ സംഘത്തിനു വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്