മരുഭൂമിയിൽ കുടുങ്ങിയ വിദേശി ഡ്രൈവറെയും ട്രക്കിനെയും സൗദി റെസ്ക്യൂ ടീം രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു
തബൂക്കിനടുത്ത് മരുഭൂമിയിൽ ട്രക്കുമായി പെട്ട് പോയ ജോർദ്ദാനി ഡ്രൈവറെ സൗദി റെസ്ക്യൂ ടീം രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഓടിക്കൊണ്ടിരിക്കേ സാധനം നിറച്ച ട്രക്കിന്റെ ടയർ പൊട്ടിയപ്പോൾ രക്ഷാ മാർഗമെന്ന നിലയിലായിരുന്നു നിയന്ത്രണം വിട്ട ട്രക്ക് ഡ്രൈവർ മരുഭൂമിയിലേക്ക് കയറ്റിയത്.
എന്നാൽ ഡ്രൈവർക്ക് പിന്നീട് ടയർ മണലിൽ താഴ്ന്ന് പോയ ട്രക്ക് ഒന്ന് അനക്കാൻ പോലും സാധിച്ചില്ല.
തുടർന്ന് റെസ്ക്യൂ ടീമുമായി ബന്ധപ്പെടുകയും അവർ വന്ന് നിരവധി കാറുകൾ ഉപയോഗിച്ച് ഭീമൻ ട്രക്ക് മണലിൽ നിന്ന് വലിച്ച് സുരക്ഷസ്ഥാനത്തെത്തിക്കുകയുമായിരുന്നു ചെയ്തത്.
ട്രക്കിൽ മൂന്ന് സ്ട്രാപ്പുകൾ ഘടിപ്പിച്ച് അത് മൂന്ന് കാറിലും പ്രസ്തുത മൂന്ന് കാറുകളിൽ മറ്റു കാറുകളും എന്ന രീതിയിൽ ബന്ധിച്ച് ട്രക്ക് വലിച്ചെടുക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ സൗദി റെസ്ക്യൂ ടീമിനു ജോർദ്ദാനി നന്ദി അറിയിച്ചു.
നിരവധി കാറുകൾ ഉപയോഗിച്ച് ട്രക്ക് മണലിൽ നിന്ന് നീക്കം ചെയ്യുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
