സൗദിയിൽ പട്ടാപ്പകൽ വിദേശിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ; വീഡിയോ
റിയാദ് പ്രവിശ്യയിൽ വിദേശിയെ കുത്തിക്കൊലപ്പെടുത്തിയ സ്വദേശിയെ സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
ഒരു സിറിയൻ പൗരനെയായിരുന്നു അയാളുടെ വാഹനത്തിൽ വെച്ച് പ്രതി കുത്തിയത്.
വാഹനത്തിൽ നിന്ന് സിറിയക്കാരൻ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്തമൊലിച്ച് അവശനായി താഴെ വീഴുകയായിരുന്നു.
തുടർന്ന് പ്രതി പിറകെ വന്ന് വീണ്ടും തുടർച്ചയായി കുത്തുകയും അത് മരണകാരണമാകുകയും ചെയ്തു.
രണ്ട് പേരും തമ്മിലുള്ള വാക്ക് തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
പ്രതി സിറിയൻ പൗരനെ കത്തി കൊണ്ട് കുത്തുന്ന വീഡിയോ സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa