എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ വിതുമ്പി ലോകം
ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് Il ന്റെ വേർപാടിൽ അനുശോചന പ്രവാഹം. തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ വിയോഗത്തിൽ ഏറെ ദു:ഖിക്കുന്ന ബ്രിട്ടീഷ് ജനതക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗമാകുന്നതാണ് കഴിഞ്ഞ മണിക്കൂറുകളിൽ കാണാൻ സാധിക്കുന്നത്.
96 ആം വയസ്സിലായിരുന്നു രാജ്ഞിയുടെ അന്ത്യം. രോഗ ബാധിതയായതിനെത്തുടർന്ന് സ്കോട്ലാന്റിലെ കൊട്ടാരത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഏറ്റവും കൂടുതൽ കാലം യുണൈറ്റഡ് കിംഗ്ഡം ത്തിന്റെ പരമോന്നത പദവിയിലിരുന്ന വ്യക്തി കൂടിയാണ് (70 വർഷം) എലിസബത്ത് രാജ്ഞി. 1952 ലായിരുന്നു എലിസബത്ത് രാജ്ഞി അധികാരത്തിലേറിയത്.
രാജ്ഞിയുടെ മരണത്തോടെ ഇനി മകൻ ചാൾസ് രാജകുമാരനായിരിക്കും ബ്രിട്ടീഷ് രാജാവ്. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയുമായി അറിയപ്പെടും.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
