സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സഖ്യ സേന
ദമാം : കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന ഡ്രോൺ തടഞ്ഞ് തകർത്തതായി സഖ്യ സേനാ വാക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി.
നേരത്തെ ഖമീസ് മുഷൈത്തിനു നേരെ വന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണവും പ്രതിരോധിച്ച് തകർത്തതായി സഖ്യ സേന അറിയിച്ചിരുന്നു.
അതേ സമയം റിയാദ്, വാദി ദവാസിർ, നജ്രാൻ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്ന അപകടം നീങ്ങിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
