സൗദിയിൽ എണ്ണപ്പാടത്തിനു നേരെ ഹൂത്തി ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; നയതന്ത്രജ്ഞരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്ക
ബുധനാഴ്ച രാവിലെ, കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഷൈബ എണ്ണപ്പാടത്തിലെ ഒരു ഫെസിലിറ്റി ലക്ഷ്യമിടാൻ ശ്രമിക്കുകയായിരുന്ന ഒരു ഡ്രോൺ വ്യോമ പ്രതിരോധ സേന തടഞ്ഞു.
തുടർന്ന് എണ്ണപ്പാടത്ത് പ്രവർത്തിക്കുന്ന കരാറുകാരിൽ ഒരാളുടെ വാഹനത്തിൽ തീപിടുത്തമുണ്ടായതായി ഊർജ്ജ മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു.
ആക്രമണശ്രമത്തിൽ ഒരു ഫിലിപ്പീൻ പൗരനും, ഒരു നേപ്പാൾ പൗരനും കൊല്ലപ്പെടുകയും, ഒരു ഇന്ത്യകാരനും പാകിസ്ഥാനിക്കും പരിക്കേൽക്കുകയും ചെയ്തു.
അതേ സമയം ചില നയതന്ത്രജ്ഞരും
യുഎസ് സർക്കാർ ജീവനക്കാരുടെ കുടുംബങ്ങളും സൗദി അറേബ്യ വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
