സൗദിയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂത്തി ഡ്രോൺ ആക്രമണം; തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന
സൗദിയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂത്തികൾ വിക്ഷേപിച്ച ഡ്രോൺ തടഞ്ഞു തകർത്തതായി സഖ്യ സേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി.
നേരത്തെ മദീന പ്രവിശ്യയും കിഴക്കൻ മേഖലയും ലക്ഷ്യമാക്കി വന്ന ഡ്രോണുകൾ നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചിരുന്നു.
അതേ സമയം ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഹൂത്തി മിലിഷ്യയിലെ 285 അംഗങ്ങളെയും നേതാക്കളെയും നിർവീര്യമാക്കിയതായി യെമൻ സായുധ സേന പ്രഖ്യാപിച്ചു.24 മണിക്കൂറിനുള്ളിൽ യമൻ സായുധ സേന ഹൂത്തി മിലിഷ്യയ്ക്കെതിരെ 835 കൃത്യമായ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
