ബുധനാഴ്‌ച, ഒക്ടോബർ 21, 2026
OmanTop Stories

‎ഒമാനികളെക്കുറിച്ചുള്ള നബി(സ്വ)യുടെ ഹദീസ് അറബിയിൽ വായിച്ച് ചാൾസ് രാജാവ്; ഒമാൻ സുൽത്താന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ് :വീഡിയോ കാണാം

ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖിന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ രാജകീയ വരവേൽപ്പ് നൽകി.
‎
‎മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള സുൽത്താന്റെ ശ്രമങ്ങളെ ചാൾസ് രാജാവ് പ്രശംസിച്ചു. സംഘർഷം നിറഞ്ഞ ഒരു പ്രദേശത്ത് തന്റെ രാജ്യം നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുത്തതായി ഹൈതം ബിൻ താരിഖ് പറഞ്ഞു.
‎
‎ഇറാൻ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ ഉണ്ടായ കടുത്ത പ്രക്ഷുബ്ധതകൾക്കിടയിലാണ്, 44 വർഷത്തിനിടെ ഒരു ഒമാൻ സുൽത്താൻ  ബ്രിട്ടൻ സന്ദർശിക്കുന്നത്.
‎
‎അതേ സമയം സ്വീകരണചടങ്ങിൽ പ്രവാചകൻ നബി (സ്വ) ഒമാൻ ജനതയെ പ്രശംസിച്ച് കൊണ്ട് പറഞ്ഞ ഒരു ഹദീസ് ചാൾസ് രാജാവ് അറബിയിൽ തന്നെ വായിച്ചത് ശ്രദ്ധേയമായി.
‎”നിങ്ങൾ ഒമാനിലെ ജനങ്ങളുടെ അടുത്താണ് ചെന്നിരുന്നതെങ്കിൽ, അവർ നിങ്ങളെ ശകാരിക്കുകയോ മർദ്ദിക്കുകയോ ഇല്ലായിരുന്നു” എന്നർത്ഥം വരുന്ന ഹദീസ് ആണ് ചാൾസ് രാജാവ് വായിച്ചത്.
‎
‎ചാൾസ് രാജാവ് ഹദീസ് വായിക്കുന്ന വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക :
‎https://www.instagram.com/reel/Dewiea9JdN3/?psln=MW9wZTlnM2Zsa3Zkcg==
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്