ചെങ്കടൽ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; വീഡിയോ
ജിദ്ദ: ചെങ്കടൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ ലാൻഡിംഗും ടേക്ക് ഓഫും വിജയകരമായി പരീക്ഷിച്ചതായി റെഡ് സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു.
വിമാനത്താവളത്തിന്റെ നാവിഗേഷൻ സഹായങ്ങൾ പരീക്ഷിക്കുകയും ആക്റ്റീവ് ആക്കുകയും ചെയ്തിട്ടുണ്ട്.
റെഡ് സീ കമ്പനിയിലെ എയർപോർട്ട് പ്രോജക്ടിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് ഡയറക്ടർ മഷാഇൽ അഷ് വാൻ, ഇന്ന് നേടിയത് ഉജ്ജ്വല വിജയമാണെന്ന് സ്ഥിരീകരിച്ചു.
എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിനുള്ള ആവശ്യകതകളിലൊന്നാണ് ഫ്ലൈറ്റ് ടെസ്റ്റെന്നും സ്വകാര്യ എയർപോർട്ട് സംവിധാനങ്ങൾ പരിശോധിക്കാൻ ഇത് സാധാരണയായി 6 മാസത്തിലൊരിക്കൽ ആവർത്തിക്കാറുണ്ടെന്നും എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായുള്ള അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അമ്മാർ ഗൈസ് അറിയിച്ചു.
തബൂക്ക് പ്രവിശ്യയിൽ ഏകദേശം ഉം ലുജ്, അൽ വജ് ഹ് പ്രദേശങ്ങൾക്കിടയിലായി നിലവിൽ വരുന്ന റെഡ് സീ പ്രൊജക്റ്റ് ആഗോള സഞ്ചാരികൾക്ക് സമാനതകളില്ലാത്ത വൈവിധ്യത്തിന്റെ സവിശേഷമായ അനുഭവം പ്രദാനം ചെയ്യും. ചെങ്കടൽ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പുനരുജ്ജീവന ടൂറിസം പദ്ധതിയാണ് . 90-ലധികം പ്രാകൃത ദ്വീപുകൾ പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ചെങ്കടൽ എയർപോർട്ടിൽ ആദ്യ വിമാനമിറങ്ങുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
