ഒരു മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ പ്രവാസി സൗദിയിൽ മരിച്ചു
ജിസാൻ: കാസർഗോഡ് സ്വദേശി ജിസാനിനടുത്ത അബൂഅരീഷിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ആലംബാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ ബുഖാരി (41) ആണ് മരിച്ചത്.
ബഖാലയിൽ ജോലി ചെയ്യുകയായിരുന്ന ബുഖാരി ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുംബായിരുന്നു ബുഖാരി നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ജിസാനിൽ തിരിച്ചെത്തിയത്.
ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. സാമൂഹിക പ്രവർത്തകരുടെ നേറതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
