കഴിഞ്ഞ രാത്രി ഫുട്ബോൾ ലോകത്ത് സംഭവിച്ചത് മൂന്ന് സുപ്രധാന സംഭവവികാസങ്ങൾ
കഴിഞ്ഞ ദിവസത്തെ രാത്രി ഫുട്ബോൾ ലോകത്ത് മൂന്ന് സുപ്രധാന സംഭവ വികാസങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്.
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ സൂപർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ 2025 വരെ സൗദി ക്ലബ് അൽ നസ് റുമായി കരാർ ഒപ്പിട്ടതാണ് പ്രധാന വാർത്ത.
സ്‌ട്രൈക്കർ കരിം ബെൻസെമ റയൽ വല്ലാഡോളിഡിനെതിരെ രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി റയൽ മാഡ്രിഡിനെ ലാ ലിഗയിൽ ഒന്നാമതെത്തിച്ചതാണ് മറ്റൊരു സുപ്രധാന വിശേഷം.
വെള്ളിയാഴ്ച ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലെസ്റ്റർ ഡിഫൻഡർ വൗട്ട് ഫേസിന്റെ രണ്ട് സെൽഫ് ഗോളുകളുടെ സഹായത്തോടെ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ 2-1 ന് പരാജയപ്പെടുത്തിയതാണ് മൂന്നാമത്തെ വിശേഷം.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പുതിയ കരാറോട് കൂടി ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന കളിക്കാരനായി റൊണാൾഡോ മാറിയേക്കും എന്നാണ് വ്യക്തമാകുന്നത്. ഇഷ്ട നംബറായ 7 തന്നെയാണ് റോണോൾഡോക്ക് അൽ നസ് റിലും ലഭിച്ചിട്ടുള്ളത്.
ലോകക്കപ്പ് ഫുട്ബോളിൽ പരിക്കിന്റെ പേരിൽ ഫ്രഞ്ച് ടീമിൽ കളിക്കാൻ സാധിക്കാതിരുന്ന ബെൻസിമ, തന്റെ പരിക്കിലുമപ്പുറം മറ്റു സംഗതികൾ ആണ് ടീമിൽ കളിക്കാൻ സാധിക്കാതിരിക്കാൻ കാരണമെന്നത് ഇന്നലത്തെ രാത്രിയിലെ ഇരട്ട ഗോളോടെ വ്യക്തമാക്കിയിരിക്കുകയാണ്.
ഭാഗ്യക്കേടിന്റെ പര്യായമെന്ന് തന്നെ പറയാവുന്ന രണ്ട് സെൽഫ് ഗോളുകളായിരുന്നു വൗട്ട് ഫേസ് ഇന്നലെ സ്കോർ ചെയ്തത്. ഗോളെന്നുറപ്പിച്ച അവസരങ്ങൾ ഒഴിഞ്ഞ് പോയ സ്ഥാനത്ത് വൗട്ട് ഫേസ് തന്റെ കാൽ സ്പർശം കൊണ്ട് രണ്ട് ഗോളുകളും സ്വന്തം പോസ്റ്റിലേക്കാക്കിക്കൊടുത്ത് ലെസ്റ്റർ ആരാധകരെ ഞെട്ടിച്ച രാത്രിയായിരുന്നു ഇന്നലെ കഴിഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
