ഇനി മണിക്കൂറുകൾ മാത്രം; റിയാദിൽ തീ പാറും
റിയാദ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ മാറ്റുരക്കുന്ന റിയാദ് സീസൺ കപ്പിനായുള്ള പോരാട്ടം ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.
മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങിയ മുൻ നിരക്കാർ പിഎസ്ജിക്കായി ഗ്രൗണ്ടിലിറങ്ങുംബോൾ അൽ നസ്ർ- അൽ ഹിലാൽ സ്റ്റാർ ഇലവനിലെ മുഖ്യ ആകർഷക താരം ക്രിസ്റ്റ്യാനോ റോണാൾഡോ തന്നെയായിരിക്കും.
ലോകക്കപ്പിനു ശേഷമുള്ള റൊണാൾഡോയുടെ ആദ്യ അന്താരാഷ്ട്ര മത്സരമാണിതെന്നതും ശ്രദ്ധേയമാണ്.
സൗദി സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10.30) ആരംഭിക്കുന്ന മത്സരം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഫുട്ബോൾ ആസ്വാദകർക്ക് വീക്ഷിക്കാൻ സാധിക്കും.
ബി ഇൻ സ്പോർട്സ്, പിഎസ്ജി യൂട്യൂബ്, ട്വിച്ച്, ഫേസ്ബുക്ക് വാച്ച് തുടങ്ങി വിവിധ പ്ലാറ്റ് ഫോമുകളിൽ കളി ലൈവ് ആയി ദർശിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
