ആദ്യ കളിയിൽ ഗോളടിക്കാനാകാതെ റൊണാൾഡോ; അൽ നസ്റിന് വിജയം
സൗദി പ്രോ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ അൽ നസ്ർ ഏക ഗോളിന് ഇത്തിഫാഖിനെ തോൽപ്പിച്ചു.
31 ആം മിനുട്ടിൽ ടലിസ്കയായിരുന്നു ഹെഡറിലൂടെ അൽ നസ്രിന്റെ വിജയ ഗോൾ നേടിയത്.
കളം നിറഞ്ഞാടിയിട്ടും റൊണാൾഡോക്ക് ഗോളടിക്കാനാകാത്തത് പതിനായിരക്കണക്കിനു അൽ നസ്ർ ഫാനിനെ നിരാശരാക്കി.
68% ബാൾ പൊസഷൻ ഉണ്ടായിട്ടും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടത് അൽ നസ്രിന്റെ ഗോൾ നേട്ടം ഒന്നിലേക്ക് ചുരുങ്ങാൻ കാരണമാക്കുകയായിരുന്നു.
അതേ സമയം 14 കളികളിൽ നിന്ന് 33 പോയിന്റോടെ അൽ നസ്ർ ആണ് ഇപ്പോഴും സൗദി ലീഗിൽ മുന്നിട്ട് നിൽക്കുന്നത്. ജനുവരി 26 നാണ് അൽ നസ്രിന്റെ ഇത്തിഹാദുമായുള്ള സെമി മത്സരം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
