സൗദി പ്രവാസികൾക്ക് ആശ്വാസമായി ഇൻഡിഗോയുടെ നിർത്തി വെച്ച കോഴിക്കോട് സർവീസുകൾ പുനരാരംഭിക്കുന്നു
പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ നിർത്തി വെച്ച, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു.
ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും ദമാമിൽ നിന്ന് കോഴിക്കോട്ടേക്കും ഉള്ള സർവീസുകളാണ് മാർച്ച് 26 മുതൽ പുനരാരംഭിക്കുക.
ജിദ്ദയിൽ നിന്ന് ദിവസവും പുലർച്ചെ 12:40 നായിരിക്കും വിമാനം കരിപ്പൂരിലേക്ക് പറന്നുയരുക. കരിപ്പൂരിൽ നിന്ന് രാത്രി 8.30 നായിരിക്കും ജിദ്ദയിലേക്ക് പറക്കുക.
ദമാമിൽ നിന്ന് രാവിലെ 11.40 നായിരിക്കും കരിപ്പൂരിലേക്ക് പറക്കുക. കരിപ്പൂരിൽ നിന്ന് ദമാമിലേക്ക് രാവിലെ 8.40 നും വിമാനം പറന്നുയരും.
ടിക്കറ്റുകൾ www.goindigo.in എന്ന പോർട്ടൽ വഴിയും ട്രാവൽ ഏജന്റുമാർ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും.
നേരത്തയുണ്ടായിരുന്ന ഈ സർവീസുകൾ പിന്നീട് നിർത്തി വെക്കുകയായിരുന്നു. ഇപ്പോൾ സർവീസുകൾ പുനരാരംഭിച്ചത് സൗദി പ്രവാസികളുടെ യാത്രാ ക്ലേശങ്ങളെ ചെറിയ രീതിയിലെങ്കിലും പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
