ശനിയാഴ്‌ച, മെയ്‌ 9, 2026
KeralaTop Stories

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ടു പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിച്ചു.. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ 11 മണിയോടെയാണ് ധാരുണമായ അപകടം നടന്നത്. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് കാറിന് തീ പിടിച്ചത്.

ഒരു കുട്ടിയടക്കം കാറിലുണ്ടായിരുന്ന നാലു ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മുൻ സീറ്റിൽ റീഷയും പ്രജിത്തും പിൻ സീറ്റിൽ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്.

തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ കുതിച്ചെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും റീഷയും പ്രജിത്തും മരിച്ചിരുന്നു.

ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോയത് കാരണമാണ് രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

മാരുതി സുസൂക്കിയുടെ എസ്പ്രസോ കാറാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ള സമയത്തായിരുന്നു കാറിന് തീപിടിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa