ശനിയാഴ്‌ച, മെയ്‌ 9, 2026
KeralaTop Stories

ആ തീ നാളങ്ങൾ വിഴുങ്ങിയത് മൂന്ന് ജീവനുകളെ മാത്രമായിരുന്നില്ല; മന സാക്ഷിയുള്ള മുഴുവൻ മനുഷ്യരുടെയും ഹൃദയങ്ങളെയായിരുന്നു

കണ്ണൂരിൽ ഭർത്താവും ഭാര്യയും ഗർഭസ്ഥ ശിശുവും കാറിൽ വെന്ത് മരിക്കുന്ന ദൃശ്യം ഇനിയും മനസാക്ഷിയുള്ള ഒരു മനുഷ്യന്റെയും ഹൃദയത്തിൽ നിന്നും മാഞ്ഞിട്ടില്ല.

കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32),  ഭാര്യ റീഷ (26) എന്നിവരുടെ മരണമാണ് എല്ലാവരെയും സങ്കടക്കടലിലാക്കിയത്.

രക്ഷപ്പെടാൻ സാധിക്കാതെ മനുഷ്യ ജീവനുകൾ കൺ മുന്നിൽ വെന്ത് മരിക്കുമ്പോൾ നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ ജനങ്ങൾക്കായുള്ളൂ എന്നത് ഹൃദയം തകർക്കുന്ന സംഭവമായിപ്പോയി.

അശുപത്രിയിൽ എത്താൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കേയായിരുന്നു ഈ മഹാ ദുരന്തം സംഭവിച്ചത് എന്നതാണ് ഏറെ വേദനാജനകമായി മാറിയത്.

അപകടത്തിൽപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്ന് കൊണ്ട് പതിനായിരക്കണക്കിനാളുകളാണു സോഷ്യൽ മീഡിയയിൽ അനുശോചനമറിയിച്ച് കൊണ്ടിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്