തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

അൽ ഹിലാലിന്റെ സ്വപ്ന ഫൈനലിൽ എതിരാളി റിയൽ മാഡ്രിഡ്

ഫിഫ ക്ലബ് ലോകക്കപ്പ് ഫൈനലിൽ ഏഷ്യൻ പ്രതിനിധികളായ സൗദിയുടെ അൽ ഹിലാലുമായി കൊമ്പ് കോർക്കുന്നത് യുറോപ്യൻ പ്രതിനിധികളായ റിയൽ മാഡ്രിഡ്.

ഇന്നലെ നടന്ന സെമി ഫൈനലിൽ ആഫ്രിക്കൻ പ്രതിനിധികളായ ഈജിപ്തിന്റെ അൽ അഹ് ലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റിയൽ മാഡ്രിഡ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

സെമിയിൽ സൗത്ത് അമേരിക്കൻ പ്രതിനിധികളായ ബ്രസീലിന്റെ ഫ്ലമെങ്ഗോയെ തോൽപ്പിച്ചായിരുന്നു അൽ ഹിലാൽ ഫൈനലിലേക്ക് യോഗ്യത നേടിയത്.

മൊറോക്കോയിലെ റാബതിലെ പ്രിൻസ് മൗലയ് അബ്ദുല്ല സ്റ്റേഡിയത്തിൽ ഫെബ്രുവരി 11 ശനിയാഴ്ച സൗദി ടൈം രാത്രി 10 മണിക്കാണ് ഫൈനൽ മത്സരം നടക്കുക.

ആദ്യമായി ലോക ക്ലബ് ഫുട്ബോൾ ഫൈനലിൽ എത്തിയ സൗദി ക്ലബായ ഹിലാലിന്റെ വിജയം കാണാൻ ആകാംക്ഷയോടെ കാാത്തിരിക്കുകയാണ് ഏഷ്യൻ ജനത.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്