തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇനി വിമർശകർക്ക് വായടക്കാം; മക്കയിൽ സൂപർ ഹാട്രിക്ക് നേടി റൊണാൾഡോ അൽ വഹ്ദയെ മുക്കി

മക്ക: സൗദി പ്രൊഫഷണൽ ലീഗിന്റെ 16-ാം റൗണ്ടിൽ മക്ക കിംഗ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ-നസ്ർ ക്ലബ്  മറുപടിയില്ലാതെ നാല് ഗോളുകൾക്ക് അൽ-വഹ്ദയെ തോൽപ്പിച്ചു.

സൂപർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയായിരുന്നു അൽ നസ് റിന്റെ നാല് ഗോളുകളും നേടിയത്. ഒരു ഗോൾ പെനാൽട്ടിയായിരുന്നു.

ഇതോടെ തന്റെ ഫുട്ബോൾ കരിയറിൽ റോണാൾഡോ ഇത് വരെ 61 മത്സരങ്ങളിൽ  ഹാട്രിക് ഗോളുകൾ നേടിക്കഴിഞ്ഞു.

അൽ നസ് റിൽ ചേർന്ന ശേഷം ആകെ ഒരു പെനാൽട്ടി ഗോൾ മാത്രം സ്വന്തം അക്കൗണ്ടിൽ ഉണ്ടായിരുന്ന റോണാൾഡോക്കെതിരെ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു.

എന്നാൽ ഇന്നലെ രാത്രി എല്ലാ വിമർശകർക്കും വായടപ്പൻ മറുപടി നൽകിയാണ് മക്ക ശറാഇഅ് കിംഗ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ റോണാൾഡോ തകർത്താടിയത്.

റോണാൾഡോ ഇന്നലെ നടന്ന മത്സരത്തിൽ തന്റെ നാലാം ഗോൾ നേടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്