അൽ ഹിലാൽ കളിക്കാർക്ക് വീണ്ടും പണം വാരിക്കോരി നൽകി വലീദ് രാജകുമാരൻ
സൗദി രാജകുടുംബാംഗം വലീദ് ബിൻ ത്വലാൽ രാജകുമാരന്റെ അൽ ഹിലാലിനുള്ള ഓഫറുകൾ അവസാനിക്കുന്നില്ല.
ഏഷ്യൻ പ്രതിനിധികളായി ഫൈനലിലെത്തിയ അൽ ഹിലാലിന്റെ ഓരോ കളിക്കാരനും ഒരു മില്യൺ റിയാൽ വീതം നേരത്തെ വലീദ് രാജകുമാരൻ ഓഫർ ചെയ്തിരുന്നു.
ഇന്നലെ ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ റിയൽ മാഡ്രിഡുമായി പൊരുതിത്തോറ്റ ഹിലാൽ കളിക്കാർക്ക് മൊത്തം 100 മില്യൺ റിയാൽ സമ്മാനമായി നൽകുമെന്നാണ് വലീദ് രാജകുമാരൻ ഇപ്പോൾ പ്രഖ്യാപിച്ചത്.
സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അൽ ഹിലാലിനും വലീദ് രാജകുമാരൻ അഭിനന്ദനങ്ങൾ അറിയിച്ചു.
അൽ ഹിലാൽ ഫൈനലിൽ പ്രവേശിച്ച ദിവസം ഓരോ കളിക്കാരനും 5 ലക്ഷം റിയാൽ വീതം കായിക മന്ത്രി അബ്ദുൽ അസീസ് രാജകുമാരനും ഓഫർ ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
