Friday, May 17, 2024
SharjahTop Stories

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാർജയിൽ മലയാളി യുവാവ് പാകിസ്താനി പൗരന്റെ കുത്തേറ്റ് മരിച്ചു.

പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹകീം (36) ആണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്.

പ്രതിയായ പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ മറ്റു രണ്ട് മലയാളികൾക്കും ഒരു ഈജിപ്ഷ്യനും പരിക്കേറ്റു.

ഒരു ഹൈപർ മർക്കറ്റിൽ മാനേജറായി ജോലി ചെയ്യുന്ന ഹകീം തന്റെ സ്ഥാപനത്തിലെ ജീവനക്കാരും സമീപത്തുള്ള കഫ്റ്റീരിയയിലെ പാക് പൗരനും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ചെന്നതായിരുന്നു.

സംസാരത്തിനിടെ പാക് പൗരൻ പ്രകോപിതനായി ഹകീമിനെ കുത്തിയത് മരണത്തിനു കാരണമായി.

ഹകീമിന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്