തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി എംബസിക്ക് നേരെ ബോംബാക്രമണ ഭീഷണി; പ്രതി പിടിയിൽ

അൾജീരിയയിലെ സൗദി അറേബ്യയുടെ എംബസിക്ക് നേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തിയയാളെ അൾജീരിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

സൗദി അറേബ്യയുടെ കാര്യാലയം തകർക്കുമെന്ന് നേരിട്ട് ഫോൺ ചെയ്ത് ഒരാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് എംബസി അൾജീരിയൻ അധികൃതരെ വിവരമറിയിക്കുകയും പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്ത വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല, മെഡിക്കൽ പരിശോധനകൾക്കും മാനസിക പരിശോധനകൾക്കും ശേഷം കുറ്റം ചുമത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്