സൗദിയിൽ റമളാൻ വ്രതാരംഭം മാർച്ച് 23 നായിരിക്കുമെന്ന് നിരീക്ഷണം
ജിദ്ദ: ഗോള ശാസ്ത്രക്കണക്കുകൾ പ്രകാരം സൗദിയിൽ ഈ വർഷം ശഅബാൻ 30 പൂർത്തിയാകുമെന്ന് നിരീക്ഷണം.
പ്രമുഖ സൗദി ഗോളശാസ്ത്ര നിരീക്ഷകൻ അബ്ദുല്ല മിസ്നിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തദനുസരണം ഈ വർഷം റമളാൻ 1 മാർച്ച് 23 വ്യാഴാഴ്ചയായിരിക്കുമെന്നും അബ്ദുല്ല മിസ്നിദ് വ്യക്തമാക്കി.
സൗദി വെതർ ആൻഡ് ക്ലൈമറ്റ് സൊസൈറ്റിയുടെ “മുൻ” വൈസ് പ്രസിഡണ്ടും ഖസിം യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ പ്രൊഫസറുമാണ് ഡോ. അബ്ദുല്ല അൽ മിസ്നിദ്.
അതേ സമയം സൗദിയിൽ മാസപ്പിറവി നേരിട്ട് ദൃശ്യമാകുന്നതിനനുസരിച്ച് സുപ്രീം കോടതിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
