റി എൻട്രി വിസയിൽ സൗദിയിലെത്തുന്ന വേലക്കാരികളെ ഏഴ് സൗദി എയർപോർട്ടുകളിൽ സ്പോൺസറുടെ ഉത്തരവാദിത്വത്തിൽ സ്വീകരിക്കാം
റിയാദ്: റി എൻട്രി വിസയിൽ സൗദിയിൽ തിരികെയെത്തുന്ന വീട്ടു വേലക്കാരികളെ എഴ് സൗദി എയർപോർട്ടുകളിൽ ഏതെങ്കിലുമൊന്നിൽ സ്വീകരിക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം തൊഴിലുടമക്കായിരിക്കും.
സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴിലുള്ള മുസാനദ് പ്ലാറ്റ് ഫോം ആണ് ഇത് വ്യക്തമാക്കിയത്.
റിയാദ്, ദമാം, മദീന, ഖസീം, ഹായിൽ, അൽ അഹ്സ, അബ് ഹ എന്നീ ഏഴ് അന്താരാഷ്ട്ര എയർപോർട്ടുകളിൽ സ്പോൺസർക്ക് അവധി കഴിഞ്ഞെത്തുന്ന വേലക്കാരികളെ സ്വീകരിക്കാം.
സൗദിയിലേക്ക് ആദ്യമായി വരുന്ന വേലക്കാരികളെ സ്വീകരിക്കൽ റിക്രൂട്ട്മെന്റ് ഓഫീസിന്റെ ഉത്തരവാദിത്വവും അവധി കഴിഞ്ഞ് വരുന്ന വേലക്കാരികളെ സ്വീകരിക്കൽ സ്പോൺസറുടെ ഉത്തരവാദിത്വവും ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
