തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

വീണ്ടും മെസ്സി മാജിക്; ഗോൾ മഴ പെയ്ത ആവേശപ്പോരാട്ടത്തിൽ പിഎസ്ജിക്ക് നാടകീയ വിജയം ; വീഡിയോ കാണാം

ഫ്രഞ്ച് ലീഗ് 1 ലെ ആവേശം നിറഞ്ഞ മത്സരത്തിൽ നിലവിലെ ചാംബ്യന്മാരായ പിഎസ്ജിക്ക് ലോസ്ക് ലില്ലക്കെതിരെ 4 – 3 വിജയം.

തോൽക്കുമെന്ന് തോന്നിച്ചിരുന്ന മത്സരത്തിൽ നാടകീയ തിരിച്ച് വരവായിരുന്നു പിഎസ്ജി നടത്തിയത്.

ആദ്യ പകുതിയിൽ എംബാപെയും നെയ്മറും നേടിയ ഗോളുകളിൽ 2-1 നു മുന്നിലായിരുന്നു പിഎസ്ജി.

എന്നാൽ രണ്ടാം പകുതിയിൽ ഒരു പെനാൽട്ടിയടക്കം തുടർച്ചയായ രണ്ട് ഗോളുകൾ നേടി ലില്ല 3-2 നു മുന്നിലെത്തി.

അവസാന നിമിഷങ്ങളിലും ആത്മവിശ്വാസം ചോരാതെ കളിച്ച എംബാപ്പെ 87 ആം മിനുട്ടിൽ നേടിയ മനോഹരമായ ഗോളിലൂടെ പിഎസ്ജി സമനില നേടിയതോടെ കളിയുടെ ഗതി നാടകീയമായി മാറി മറിഞ്ഞു.

തുടർന്ന് വിജയ ഗോൾ എന്ന ലക്ഷ്യത്തിൽ കളിച്ച പിഎസ്ജിക്ക് ഇഞ്ചുറി ടൈമിൽ മെസ്സിയെ ഫൌൾ ചെയ്തതിനു ഫ്രീ കിക്ക് ലഭിക്കുകയായിരുന്നു.

ശേഷം നടന്നത് ഗാലറി ഇളകി മറിഞ്ഞ നിമിഷങ്ങളായിരുന്നു. മെസ്സി തന്നെ ഫ്രീ കിക്ക് എടുക്കാനെത്തി. മുന്നിലെ ഡിഫൻഡർമാരെ സ്തബ്ധരാക്കി മെസ്സി തൊടുത്ത അതി മനോഹരമായ ഷോട്ട് ഇടത് പോസ്റ്റിൽ തട്ടി വലയിലേക്ക് കയറിയതോടെ  4-3 നു പിഎസ്ജി വിജയികളായി. ലീഗിൽ നിലവിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

മെസ്സി ഫ്രീ കിക്കിലൂടെ ഗോൾ നേടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്