തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop StoriesTravel

ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; വീണ്ടെടുത്തു

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്ന് പോകുന്ന ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കുബുദ്ധികൾ ഹാക്ക് ചെയ്തു.

സേലത്ത് ഉള്ള ഒരു പയ്യൻ ആണ് ഹാക്ക് ചെയ്തത് എന്നാണ്‌ അറിയാൻ കഴിഞ്ഞത് എന്ന് ശിഹാബ് തന്നെ വെളിപ്പെടുത്തി.  5 മില്യണിലധികം ഫോളോവേഴ്സ് ആണ് ശിഹാബിനുള്ളത്.

അതേ സമയം അക്കൗണ്ട് നാട്ടിലുള്ള സുഹൃത്തുക്കൾ വീണ്ടേടുത്തതായും മുമ്പും ഇത് പോലെ ഹാക്കിംഗ് നടന്നതായും ശിഹാബ് പറഞ്ഞു. ഇൻസ്റ്റഗ്രാം അക്കൗണ്ട് പോയി എന്നത് കൊണ്ട് തനിക്ക് ഒന്നും വരാനില്ലെന്നും താൻ ഇൻസ്റ്റഗ്രാം കണ്ടല്ല, അല്ലാഹുവിൽ ഭരമേൽ പ്പിച്ചാണ് ഇതിനിറങ്ങിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മഞ്ഞ് മൂടിയ ഇറാനിലാണ് ശിഹാബ് ഇപ്പോഴുള്ളത്. അതി ശൈത്യവും മഞ്ഞ് വീഴ്ചയും ശിഹാബിന്റെ വീഡിയോയിൽ നിന്ന് തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഒറ്റക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കുന്നതായി ശിഹാബ് സന്തോഷം പങ്കിട്ടു.

നേരത്തെ പാകിസ്ഥാനിൽ പ്രവേശിച്ച ശിഹാബിനെ സാങ്കേതിക സുരക്ഷാ കാരണങ്ങളാൽ പാക് ആർമി ഇറാനിലേക്ക് എത്തിച്ചതിനാൽ പാകിസ്ഥാനിൽ കൂടുതൽ സമയം നടക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.

ഇറാനിൽ നിന്നുള്ള ശിഹാബിന്റെ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്