മക്കയിൽ വിസിറ്റ് വിസയിലെത്തിയയാൾ നാട്ടുകാരായ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി
മക്കയിൽ വിസിറ്റ് വിസയിലെത്തിയ അൾജീരിയൻ പൗരൻ സ്വന്തം നാട്ടുകാരായ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി.
മക്കയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. പ്രതി സംഭവത്തെത്തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ പരിസരത്തു വെച്ച് തന്നെ പിടി കൂടാൻ സുരക്ഷാ വിഭാഗത്തിനു സാധിച്ചു.
കൊല്ലപ്പെട്ടവരുടെ നെഞ്ചിലും പുറത്തുമായി 15 ലധികം കുത്തുകളേറ്റിരുന്നു. ഹോട്ടലിലെ ഒരു ജീവനക്കാരൻ കൊലപാതകം നടന്നതായി മനസ്സിലാക്കി റിസപ്ഷനിസ്റ്റിനെ അറിയിക്കുകയും അയാൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പ്രതിയെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
