തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSportsTop Stories

വീണ്ടും റിയൽ മാജിക്; ലിവർ പൂളിനെ 5 – 2 നു തകർത്തു

ലോകം ആകാംക്ഷയോടെ കാത്ത് നിന്ന് ആ രാവിനു വിരാമമായി. ക്ലബ് ഫുട്ബോൾ ലോകത്തെ റിയൽ രാജാക്കന്മാർ തങ്ങൾ തന്നെയെന്ന് പ്രഖ്യാപിച്ച് കൊണ്ട് ലിവർ പൂളിനെ 2 നെതിരെ 5 ഗോളുകൾക്ക് തകർത്ത് റിയൽ മാഡ്രിഡ് വിജയികളായി.

യുവേഫ ചാംബ്യൻഷിപ്പിലെ റിയൽ മാഡ്രിഡും ലിവർ പൂളും തമ്മിലുള്ള കഴിഞ്ഞ ദിവസത്തെ മത്സരം ഈ സീസണിൽ ഫുട്ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ പ്രതീക്ഷിച്ചിരുന്ന മത്സരമായിരുന്നു.

നാലാം മിനുട്ടിലും പതിനാലാം മിനുട്ടിലും ഗോൾ നേടി ലിവർ പൂൾ മേൽക്കോയ്മ നേടിയ മത്സരത്തിലാണ് റിയൽ മാഡ്രിഡ് നാടകീയമായി തിരിച്ച് വന്ന് 5 ഗോളുകളുമായി റിയൽ മാഡ്രിഡിന്റെ വല നിറച്ചത്.

ഡാർവിൻ നുനെസും മുഹമ്മദ്‌ സലാഹും ലിവർ പൂളിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയറും (2) ബെൻസിമയും (2) മിലിട്ടാഓയും (1) റിയൽ മാഡ്രിഡിനു വേണ്ടി ഗോളുകൾ നേടി.

ഇന്നലത്തെ വിജയത്തോടെ രണ്ട് ഗോളിനു പിറകിൽ നിന്ന ശേഷം അഞ്ച് ഗോൾ നേടി വിജയിക്കുന്ന ആദ്യ ടീമായി റിയൽ മാഡ്രിഡ്.

ക്ലബ് ലോകക്കപ്പ് നേടിയതിനു ശേഷമുള്ള റിയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വിജയമായാണ് കഴിഞ്ഞ ദിവസത്തെ മത്സര ഫലത്തെ വിലയിരുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്