തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഗതാഗതം തടസ്സപ്പെടുത്തുകയും പോലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത സൗദി പൗരനെ അറസ്റ്റ് ചെയ്തു

അൽ അഹ്സ ഗവർണ്ണറേറ്റിൽ ഗതാഗതം തടസ്സപ്പെടുത്തുകയും പിടികൂടിയതിനു ശേഷം പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്ത സൗദി പൗരനെ അറസ്റ്റ് ചെയ്തു.

പൊതു സുരക്ഷാ വിഭാഗം അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആണ് ഇക്കാര്യം അറിയിച്ചത്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

പോലീസ് പിടി കൂടിയ സ്വദേശിയെ വാഹനത്തിൽ കയറ്റുന്നതും പിന്നീട് ഇയാൾ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുന്നതുമായ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്