തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ജിസാനിലെ ഈദാബിയിൽ എറണാകുളം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

നോർത്ത് പറവൂർ പാലത്തുരുത്ത് സ്വദേശി മുഹമ്മദ്‌ റാഫി (56) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

മയ്യിത്ത് ജിസാൻ ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം ജിസാനിൽ തന്നെ മറവ് ചെയ്യും.

മരുമകൻ നിസാറിന്റെയും ഈദാബി ഏരിയ കെ എം സി സി പ്രവർത്തകരുടെയും നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയായി വരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്