വീണ്ടും ഹാട്രിക്കുമായി റൊണാൾഡോ; അൽ നസ്റിന് ഉജ്ജ്വല വിജയം
അബ്ഹ: സൗദി പ്രൊ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ നസ്ർ ളമകിനെ തകർത്തു.
ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റോണാൾഡോയായിരുന്നു അൽ നസ്റിന്റെ മൂന്ന് ഗോളുകളും നേടിയത്.
18 ആം മിനുട്ടിൽ റോണാൾഡൊ പെനാൽട്ടി വലയിലാക്കിയതോടെയായിരുന്നു ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 23 ആം മിനുട്ടിലും 44 ആം മിനുട്ടിലും റോണാൾഡോ വീണ്ടും ഗോളുകൾ നേടി.
ഇന്നത്തെ വിജയത്തോടെ ലീഗിൽ 43 പോയിന്റോടെ അൽ നസ്ർ ആണിപ്പോൾ പട്ടികയിൽ മുന്നിലുള്ളത്. ഇത്തിഹാദ്, ശബാബ്, ഹിലാൽ തുടങ്ങിയ ക്ലബുകൾ യഥാക്രമം അൽ നസ്റിനു പിറകിലുണ്ട്.
സൗദി പ്രൊ ലീഗിൽ റൊണാൾഡോ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിയായിരുന്നു ഇന്നത്തേത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
