തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ നിർവ്വഹിക്കുന്നതിന് എണ്ണത്തിന്റെ പരിധിയില്ല

ഒരു വ്യക്തിക്ക് എത്ര ഉംറ വേണമെങ്കിലും നിർവ്വഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഉംറ പെർമിറ്റിൽ വ്യക്തമാക്കിയ സമയക്രമം പാലിക്കൽ നിർബന്ധമാണ്.

വിസിറ്റ് വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും തൊഴിൽ വിസക്കാർക്കുമെല്ലാം ഉംറ നിർവ്വഹിക്കാം.

ഉംറക്കാർക്ക് ഏത് സൗദി എയർപോർട്ടുകൾ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം. സൗദിയിൽ നിന്ന് പുറത്ത് പോകുബോൾ ഇഷ്ടമുള്ള യാത്രാ മാർഗം സ്വീകരിക്കാം; പ്രവേശിച്ച മാർഗം തന്നെ സ്വീകരിക്കണമെന്നില്ല.

ഉംറ വിസക്കാർക്ക് സൗദിയിലെ ഏത് പ്രദേശങ്ങളും സന്ദർശിക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്