ജൗഹറ രാജകുമാരി അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാംഗം ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ആൽ സഊദ് രാജകുമാരി അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.
രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം റിയാദ് ഇമാം തുർക്കി മസ്ജിദിൽ ജുമുഅ നമസ്ക്കാരാനന്തരം നടക്കും.
അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും തൃപ്തിയും പരേതക്ക് ലഭിക്കട്ടേയെന്നും അവരെ സ്വർഗീയവകാശികളിൽ ഉൾപ്പെടുത്തട്ടേയെന്നും റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
