തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കിരീടാവകാശി ജൗഹറ രാജകുമാരിയുടെ ജനാസ നമസ്ക്കാരത്തിൽ പങ്കെടുത്തു

റിയാദ്: അന്തരിച്ച സൗദി രാജകുമാരി ജൗഹറ ബിൻത് അബ്ദുൽ അസീസ് രാജകുമാരിയുടെ ജനാസ നമസ്ക്കാരത്തിലും ഖബറടക്കച്ചടങ്ങിലും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്തു.

രാജകുമാരനു പുറമെ റിയാദ് ഗവർണ്ണർ, സൗദി ഊർജ്ജ മന്ത്രി , ഗ്രാൻഡ് മുഫ്തി അടക്കം പ്രമുഖർ ജനാസ നമസ്ക്കാരത്തിൽ സന്നിഹിതരായിരുന്നു.

ഖബറടക്കത്തിനു ശേഷം അൽ ഊദ് ഖബറിസ്ഥാനിലെ തന്റെ സഹോദരങ്ങളുടെ ഖബറുകൾ സന്ദർശിച്ച് കിരീടാവകാശി പ്രാർഥന നടത്തുകയും ചെയ്തു.

പ്രിൻസ് ഫഹദ് ബിൻ സൽമാൻ, പ്രിൻസ് അഹ്മദ് ബിൻ സൽമാൻ, സൽമാൻ രാജാവിന്റെ ആദ്യ ഭാര്യ പ്രിൻസസ് സുൽത്വാന അസുദൈരി എന്നിവരുടെ ഖബറുകളാണ് കിരീടാവകാശി സന്ദർശിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്