തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മഴ; സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധിപ്രഖ്യാപിച്ചു.

മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, അൽബാഹ, മിഖ് വ, ,ജുമൂം, കാമിൽ, ബഹ് റ, ത്വാഇഫ്, നമാസ്, മഹ്ദ് ദഹബ്, ഖുൻഫുദ, ഹായിൽ പ്രവിശ്യ എന്നിവിടങ്ങളിൽ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേ സമയം വിദ്യാർഥികൾക്ക് മദ്രസതീ പ്ലാറ്റ്ഫോം വഴി പഠനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സൗദിയിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഞായറാഴ്ച കാറ്റും മഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്