സൗദിയിൽ നിന്ന് വിസിറ്റ് വിസ പുതുക്കാൻ പോയി മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദിയിലെ അൽ ഖർജിൽ നിന്ന് വിസിറ്റ് വിസ പുതുക്കാൻ ബഹ്‌റൈനിൽ പോയി വിസ പുതുക്കി മടങ്ങി വരുന്നതിനിടെ മലപ്പുറം സ്വദേശിനി കാർ മറിഞ്ഞ് മരിച്ചു.
മങ്കട വെളളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നീസ(34)യാണ് മരിച്ചത്.
ഇന്നലെ ഉച്ചക്കായിരുന്നു ബഹ്രൈനിലേക്ക് വിസ പുതുക്കാനായി പോയത്. തിരികെ വരുമ്പോൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അൽ ഖർജിൽ നിന്ന് 150 കിലോമീറ്ററോളം അകലെ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മയ്യിത്ത് അൽ ഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
